menu
ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിതരണം നടത്തി
ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിതരണം നടത്തി
0
267
views
മുവാറ്റുപുഴ ബ്ലോക്ക്‌ അഗ്രോ സർവീസ് സെന്റർ പച്ചക്കറി കൃഷി വികസനം, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, എന്നീ പദ്ധതി കൾ പ്രകാരം ഉൽപ്പാദിപ്പിച്ച ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിതരണം നടത്തി

 വാഴക്കുളം അഗ്രോ സർവ്വീസ് സെന്റർ ഹാളിൽ, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. ആൻസി ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ബഹു ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ ജി രാധാകൃഷൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ ടോമി തന്നിട്ടമാക്കിലിന് നൽകി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. മേഴ്‌സി ജോർജ്ജ് , മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ മാരായ പ്രൊഫ. ജോസ് അഗസ്റ്റിൻ, ജോസി ജോളി, പഞ്ചായത്ത്‌ സ്റ്റാന്റ്റിംഗകമ്മറ്റിയംഗളായ സെലിൻ ഫ്രാൻസിസ്, ജയമോൾ സന്തോഷ്‌, ജോസ് മാത്യു, മെമ്പര്മാരായ ബിന്ദു ഗോപി, രതീഷ് മോഹനൻ, റൈസമ്മ സാബു, സുനിൽ കെ ബി, അനിൽകുമാർ കെ എൻ, ജാസ്മിൻ റെജി, സുധാകരൻ പി എസ്, അനിത റെജി, കൃഷി അസി. ഡയറക്ടർ ഇൻ ചാർജ്ജ് ശ്രീമതി. പ്രിയമോൾ തോമസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മുവാറ്റുപുഴ ബ്ലോക്കിനു കീഴിൽ പ്രവർത്തക്കുന്ന അഗ്രോ സർവീസ് സെന്റർ വടകോടിൽനിന്നും മാറ്റി വാഴക്കുളം പ്രൈവറ്റ് ബസ്സ്റ്റാന്റിന് സമീപം  ഗവണ്മെന്റ് ആയുർവേദ ആശുപത്രി കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കർഷകർക്ക് ഗുണമേന്മയുള്ള അത്യുല്പാദന ശേഷിയുള്ള നടീൽ  വസ്തുക്കൾ ഉൾപ്പദിപ്പിച്ചു വിതരണം ചെയ്യുക, ടെക്നീഷൻ മാരുടെ  സഹായത്തോടെ കർഷകർക്ക് വിവിധ കാർഷിക പ്രവർത്തികളായ നിലം ഒരുക്കൽ, നടീൽ മരുന്ന് തളി മഴമറ നിർമ്മാണം ടെറസിൽ കൃഷി തുടങ്ങിയ ചെയ്യുന്നതിനും കാർഷിക ഉൽപ്പാദനോപാദികൾ യഥാസമയം കർഷകരിൽ എത്തിക്കുക കാർഷിക മേഖലയിൽ കൂടുതൽ ഇടപെടുന്നതിനും കൃഷിയെ പരിപോഷിപ്പിക്കുന്നതിനും അഗ്രോ സർവീസ് സെന്ററുകൾക്ക് നിർണായക സ്വാധീനം ചെലുത്താനാകും. തൊഴിലാളികളുടെയും കാർഷിക ഉപകരണങ്ങളുടെയും ലഭ്യതകുറവ് മൂലം പലകർഷകരും കാർഷിക മേഖലയിൽ നിന്ന് പിന്നാക്കം പോകുകയാണ്  ഇതേത്തുടർന്ന് നിയോജക മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും കൃഷിയിറക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ തരിശായി കിടക്കുകയാണ്. അഗ്രോ സർവീസ് സെന്റർ പ്രവർത്തനമാരംഭിക്കുന്നതോടെ ഇവിടങ്ങളിലെല്ലാം കൃത്യമായ ഇടപെടൽ നടത്താൻ കഴിയും

  കാർഷിക മേഖലയ്ക്കാവശ്യമായ യന്ത്രങ്ങളും മനുഷ്യ വിഭവശേഷിയും ഒരുക്കുക എന്നതാണ് അഗ്രോ സർവീസ് സെന്ററിന്റെ മുഖ്യലക്ഷ്യം. ട്രാക്ടർ, ടില്ലർ, കാടുവെട്ടുന്ന യന്ത്രം, തെങ്ങ് കയറ്റത്തിന് ഉപയോഗിക്കുന്ന യന്ത്രമടക്കമുള്ളവ അഗ്രോ സർവീസ് സെന്ററിൽ നിന്നും കർഷകർക്ക് ലഭ്യമാകും. ഇതിന് പുറമെ കൃഷി ജോലി ചെയ്യുന്നതിനായി പ്രത്യേക പരിശീലനം നൽകിയ ടെക്നിഷ്യൻമാരെയും നിയമിച്ചിട്ടുണ്ട്  കർഷകരുടെ കൃഷി സ്ഥലം കണ്ടെത്തി നിലമൊരുക്കൽ, ആവശ്യമായ നടീൽ വസ്തുക്കൾ,ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ എന്നിവ കർഷകർക്ക് സെന്റർ വഴി ലഭ്യമാക്കും. പൂർണമായും യന്ത്രവത്കരണത്തിലൂടെ ലാഭകരമായ കൃഷി സാദ്ധ്യമാക്കുന്നതിനും തെങ്ങുകയറ്റം അടക്കമുള്ള ജോലികൾ ഏറ്റെടുക്കുക വഴി തെങ്ങ് കൃഷിയോട് കർഷകർക്ക് ആഭിമുഖ്യമുണ്ടാക്കുക, തരിശ് ഭൂമികളിൽ പാട്ടത്തിന് കൃഷി ഇറക്കുക, ഹൈടെക് കൃഷി രീതികൾ, മഴമറകൾ, ട്രിപ്പ് തുടങ്ങിയവ നടപ്പിലാക്കുകയും ലക്ഷ്യമാണ്. പദ്ധതികൾ സമയബന്ധിതമായി കർഷകരിൽ എത്തിക്കുന്നതിനും അഗ്രോ സർവീസ് സെന്ററുകൾക്ക് കഴിയും കൃഷി അസിസ്റ്റന്റ് മാരായ റസീന അബ്ദുൽറഹിം, പ്രദീപ്‌ പി എ, നിസമോൾ എസ് എച്ച് എം ഫീൽഡ് അസിസ്റ്റന്റ് ജാസ്മിൻ. പി കെ ആത്മ ഫീൽഡ് അസിസ്റ്റന്റ് മറിയംബീവി ടെക്നീഷ്യന്മാരായ ഷംസുദ്ദീൻ വി എം, ഷനീർ കെ എ, മേരി ബെന്നി, സഫിയ സിറാജ്, ഷൈബി ഷിബു സ്മിത അശോകൻ സൽമ റ്റി എം അഗ്രോ സർവീസ് സെന്റർ പ്രസിഡന്റ്‌ ജോൺ വി വർഗീസ് സെക്രട്ടറി അൻഷാജ് റ്റി എം എന്നിവർ പങ്കെടുത്തു കൃഷി ഓഫീസർ ശ്രീമതി. ആരിഫ റ്റി എം സ്വാഗതവും ഫസിലിറ്റേറ്റർ ശ്രീ. അനീഫ ഇ എം നന്ദിയും പറഞ്ഞു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations