menu
ഹെൽപ്പ് ചാരിറ്റബിൾ ട്രസ്റ്റ്" തണൽ ചാരിറ്റബിൾ ട്രസ്റ്റിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി
ഹെൽപ്പ് ചാരിറ്റബിൾ ട്രസ്റ്റ്" തണൽ ചാരിറ്റബിൾ ട്രസ്റ്റിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി
0
269
views
കഴിഞ്ഞ മൂന്നു വർഷക്കാലമായി പെഴക്കാപ്പിള്ളി പായിപ്ര കവല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന "ഹെൽപ്പ് ചാരിറ്റബിൾ ട്രസ്റ്റ്" തണൽ ചാരിറ്റബിൾ ട്രസ്റ്റിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി

വലിയ പറമ്പിൽ റഹീം സാഹിബ്, ഫൈസൽ മൗലവി ചിലവ്, അർഷദ് മൗലവി എന്നിവരുടെ നേതൃത്വത്തിൽ സേവന മേഖലയിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ സാമൂഹിക ഇടപെടൽ നടത്തി. സാമ്പത്തികമായി സമൂഹത്തെ ചൂഷണം ചെയ്ത പലിശ എന്ന നീരാളി പിടുത്തത്തിനെതിരെ പലിശരഹിത വായ്പ സഹായം സമൂഹത്തിലെ ഒരുപാട് ആളുകൾക്ക് ആശ്രയം ആയിരുന്നു. കൂടാതെ കിടപ്പുരോഗികൾക്കുള്ള മെഡിക്കൽ ഉപകരണങ്ങളായ ഓക്സിജൻ സിലിണ്ടർ, അഡ്ജസ്റ്റബിൾ ഹോസ്പിറ്റൽ ബെഡ്, എയർബെഡ്, നെബുലൈസർ, സക്ഷൻ യൂണിറ്റ്,ബാത്റൂം കമോർഡ്, വീൽചെയർ തുടങ്ങി അനേകം ഉപകരണങ്ങളാണ് കിടപ്പുരോഗികൾക്ക് വേണ്ടി വിതരണം ചെയ്തു കൊണ്ടിരുന്നത്. ഇനിമുതൽ ഇവരുടെ പ്രവർത്തനങ്ങൾ മൂവാറ്റുപുഴ തണലിലൂടെ നിങ്ങൾക്ക് ലഭിക്കും. മേൽപ്പറയപ്പെട്ട മുഴുവൻ മെഡിക്കൽ ഉപകരണങ്ങളും ഹെൽപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫൈസൽ മൗലവി ചിലവ് തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സാഹിബിനും കെ കെ മുസ്തഫ സാഹിബിന് നൽകി .

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations