മുവാറ്റുപുഴ :പെഴക്കാപ്പിള്ളി പാൻ സ്‌ക്വയർ ഹാളിൽ പ്രവർത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ് മയായ ഹങ്കാമ മ്യൂസിക് ക്ലബ്ബിന്റ നേതൃത്ത്വത്തിൽ വയനാട് ദുരന്ത ബാധിതർക്കായി ഫണ്ട് ശേഖരണം നടത്തി.
ഉരുൾ ദുരന്തം തകർത്ത പ്രദേശത്തെ രക്ഷ പ്പെട്ടവരുടെ പുന രധിവാസവും അവരുടെ ഭാവി ജീവിതവും കരുപ്പിടിപ്പിക്കാൻ അർഹരുടെ കൈകളിൽ ശേഖരിച്ച തുക എത്തിക്കാൻ ശ്രമിക്കുമെന്ന് മ്യൂസിക് ക്ലബ് രക്ഷാധികാരി നൗഷാദ് പ്ലാമൂട്ടിൽ പറഞ്ഞു. മരണ പ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അനസ്. ബി, ബഷീർ. ഒ. എം, ഷാനവാസ് കെ എം, അൻവർ. ടി. യു, ബാബു, റഫീഖ്, തസ്ബീർ, അജിം സ്, റഫീഖ്, സജ്ജാദ് സഹീർ തുടങ്ങിയവർ സംസാരിച്ചു.*
Comments
0 comment