മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ നിയോജക മണ്ഡലത്തിലുള്ള ഹരിത കർമ്മ സേന അംഗങ്ങളെ നേരിൽ കാണുന്നതിനും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുന്നതിനും ഓണസമ്മാനം നൽകുന്നതിന്റെ ഭാഗമായി പാലക്കുഴ ഗ്രാമപഞ്ചായത്തിൽ ചേർന്ന യോഗത്തിൽ
പഞ്ചായത്ത് പ്രസിഡസ്ക്ര് ജയാ കെ എ അധ്യക്ഷത വഹിക്കുകയും യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം മജീഷ് ഇ.കെ സ്വാഗതം പറഞ്ഞു. എംഎൽഎ മാത്യു കുഴൽനാടൻ ഹരിത സേന അംഗങ്ങളെ അഭിസംബോധന ചെയ്യുകയും അവരുടെ പ്രശ്നങ്ങൾ പഠിക്കുകയും ഓണസമ്മാനം നൽകുകയും ചെയ്തു . യോഗത്തിൽ ആശംസ അർപ്പിച്ചുകൊണ്ട് ജില്ലാ പഞ്ചായത്തംഗങ്ങളായ ഉല്ലാസ് തോമസ്, റാണിക്കുട്ടി ജോർജ് , ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ്, ഗ്രാമപഞ്ചായത്ത് അംഗം മേഴ്സി ജോസ് , മുൻ ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.എൻ സുനിൽ, സാജു വർഗീസ്, ജെയ്സൺ ജോർജ് എന്നിവർ പങ്കെടുത്തു. ഹരിത കർമ്മ സേന അംഗങ്ങൾക്ക് മുവാറ്റു പുഴ എം എൽ എ ഓണ സമ്മാനങ്ങൾ നൽകി
Comments
0 comment