menu
ഹരിത പ്രഭയിൽ കന്നി 20 പെരുന്നാൾ - കോതമംഗലം കന്നി 20 പെരുന്നാളിന് ടൗൺ ശുചീകരണത്തോടെ തുടക്കം കുറിച്ചു.
ഹരിത പ്രഭയിൽ കന്നി 20 പെരുന്നാൾ - കോതമംഗലം കന്നി 20 പെരുന്നാളിന് ടൗൺ ശുചീകരണത്തോടെ തുടക്കം കുറിച്ചു.
0
114
views
കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം വി. മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് ഈ വർഷത്തെ പെരുന്നാൾ നടത്തിപ്പ് ഗ്രീൻ പ്രോട്ടോക്കോൾ (ഹരിതചട്ടം) പ്രകാരമാണ്.

 അതിൻ പ്രകാരം  നടന്ന ടൗൺ ശുചീകരണ പ്രവർത്തനങ്ങൾക്ക് എംബിറ്റ്സ് എൻജിനീയറിംഗ് കോളേജ്, എംബിറ്റ്സ് പോളിടെക്നിക്ക്, മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ, മാർ ബസേലിയോസ് നഴ്സിംഗ് കോളേജ്, നഴ്സിംഗ് സ്കൂൾ, മാർബസേലിയോസ് ഡൻ്റൽ കോളേജ് എന്നിവിടങ്ങളിലെ എൻഎസ്എസ് യൂണിറ്റുകളും സെൻ്റ്. മേരീസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ, കോതമംഗലത്തെ വ്യാപാരികൾ, മാർ തോമ ചെറിയ പള്ളി വോളണ്ടിയേഴ്സ് ടീം എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഹരിതചട്ടം നടപ്പിലാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളേക്കുറിച്ചുള്ള ലഘുലേഖ വിതരണം ചെയ്തു. ഗ്രീൻ പ്രോട്ടോക്കോളിൻ്റെ ഉദ്ഘാടനം സെപ്തംബർ 25-ാം തീയതി 5.15 ന് എറണാകുളം ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്യും. ഗ്രീൻ പ്രോട്ടോക്കോളിൻ്റെ ലോഗോ പ്രകാശനം എറണാകുളം റൂറൽ എസ്പി നിർവ്വഹിക്കും. കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ യോഗത്തിൽ അദ്ധ്യക്ഷനായി

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations