ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് കൊല്ലം ജില്ല സമിതിയുടെ അയ്യപ്പ ദർശനം പദ്ധതിയുടെ ഭാഗമായി മാതൃസമിതി രൂപീകരിച്ചു.
ജില്ലാ പ്രസിഡൻറ് വാളത്തുങ്കൽ അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പതിനെട്ടാം പടി കയറി ദർശനം നടത്തുന്ന എല്ലാ അയ്യപ്പന്മാരും മാളികപ്പുറങ്ങളും 41 ദിവസത്തെ കഠിനവൃതം തീർച്ചയായും നോറ്റിരിക്കണം എന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച സിനിമാതാരം ടി.ടി.ഉഷ പറഞ്ഞു ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.മോഹൻകുമാർ, ജന്മഭൂമി കൊല്ലം ബ്യൂറോ മാനേജർ സി കെ ചന്ദ്രബാബു, മുണ്ടക്കൽ അനിൽകുമാർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി ജില്ലാ സെക്രട്ടറി രതീഷ് മയ്യനാട് സ്വാഗതവും ട്രഷറർ അനിൽകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രസിഡൻ്റായി രുഗ്മിണി ദേവിയെയും വൈസ് പ്രസിഡൻറ് മാരായി ശ്രീലത, പത്മ എന്നിവരെയും സെക്രട്ടറിമാരായി സ്വർണലത, ഉഷ എന്നിവരും ട്രഷററായി ആശാ ദേവി എന്നിവരെയും ചുമതലപ്പെടുത്തി🙏🛕
എല്ലാ മലയാള മാസവും സ്വാമി ദർശനത്തിനായി അമ്മ മാളികപ്പുറങ്ങളെ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് കൊല്ലം ജില്ലാ യൂണിറ്റിൻ്റെ നേതൃ
ത്വത്തിൽ സൗജന്യമായി കൊണ്ടുപോകുന്നതാണ്.
Comments
0 comment