കോതമംഗലം : മൂവാറ്റുപുഴ ഇലാഹിയ പോളിടെക്നിക് കോളേജിൽ 2021-24 ബാച്ചിന്റെ കോൺവൊക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഇലാഹിയ ട്രസ്റ്റ് ചെയർമാൻ കെ എം പരീത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ സി പി സുരേഷ് കുമാർ, കോളേജ് ചെയർമാൻ കെ വൈ സാദിഖ് മുഹമ്മദ്, മാനേജർ എം അബ്ദുൽ ഖാദർ, ഇലാഹിയ ട്രസ്റ്റ് വൈസ് ചെയർമാൻ അഡ്വ. ടി എസ് റഷീദ്, ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി മാനേജർ വി യു സിദ്ദിഖ്, ചെയർമാൻ പി എച്ച് മുനീർ, ഇലാഹിയ ട്രസ്റ്റ് സെക്രട്ടറി എം കെ സൈദ് മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Comments
0 comment