റെഡ് ക്രോസ്സ് സൊസൈറ്റി താലൂക്ക് ചെയർമാൻ ജോർജ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ . ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ് ക്യാമ്പ് ഉൽഘാടനം ചെയ്തു. ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 110 പേർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ കൺസൽറ്റേഷൻ, രക്‌തപരിശോധന, ഇ സി ജി എന്നിവയും കൂടുതൽ പരിശോധനക്ക് സൗജന്യ നിരക്കും അനുവദിച്ചിരുന്നു യോഗത്തിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റെവ. സിസ്റ്റർ ജെസ്സി ജോസ് സ്വാഗതം ആശംസിച്ചു.റെഡ് ക്രോസ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റെവ. സിസ്റ്റർ ജോവിയറ്റ് ആശംസയും റെഡ് ക്രോസ്സ് താലൂക് സെക്രട്ടറി . പി ജെ മത്തായി നന്ദിയും പറഞ്ഞു. വൈസ് ചെയർമാൻ എൽദോ ബാബു, താലൂക്ക് ട്രഷറർ ചാർളി ജെയിംസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് അലക്സ്, ജിനു ആന്റണി മടേക്കൽ അഡ്വ. ഇ കെ ജോസ്, ജേക്കബ് തോമസ്, ബിനേഷ് എം സി ജെയിംസ് മാത്യു ഫ്രഡ്‌ഡി കെ ആർ, അബിൻസ് അലിയാർ എന്നിവർ നേതൃത്വം നൽകി.
മുവാറ്റുപുഴ: ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി മുവാറ്റുപുഴ താലൂക്ക് ബ്രാഞ്ചിന്റെയും മുവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിന്റെയും സംയുക്തഭിമുഖ്യത്തിൽ നിർമല മെഡിക്കൽ സെന്ററിൽ വച്ച് സൗജന്യ ഹൃദരോഗ നിർണയ ക്യാമ്പ് നടത്തി
Comments
0 comment