. ഇന്ത്യയിൽ സോഷ്യലിസ്റ്റ് പ്രവർത്തനത്തിന് തുടക്കം കുറിച്ച "കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി''രൂപീകരണത്തിൻ്റെ 90-മത് വാർഷികം "ഇന്ത്യൻ സോഷ്യലിസ്റ്റ് @ 90 " എന്ന പേരിൽ എറണാകുളം ആശിർ ഭവൻ ഹാളിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ തകിടി കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. മദ്ധ്യപ്രദേശ് മുൻ എംഎൽഎ ഡോ.സുനിലം മുഖ്യ പ്രഭാഷണം നടത്തി. ഇന്ന് ഭരണഘടന മൂല്യങ്ങൾ നേരിടുന്ന ഭീഷണികളെ അതിജീവിക്കാൻ ജനാധിപത്യ സോഷ്യലിസ്റ്റുകളുടെ ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള
ബാബ സാഹിബ് അംബേദ്കർ അവാർഡ് ജേതാവായ
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണിയെയും
25 വർഷം തുടർച്ചയായി പഞ്ചായത്തംഗം മായി പ്രവർത്തിച്ചു വരുന്ന ബെന്നി ഫ്രാൻസീസിനെയും സമ്മേളനത്തിൽ ആദരിച്ചു.പുറമേ ഇരുപത്തഞ്ച് മുതിർന്ന സോഷ്യലിസ്റ്റ് പ്രവർത്തകരെയും ആദരിച്ചു.ജോ ആൻ്റണി, അഡ്വ.ജോൺസൺ.പി.ജോൺ, അഡ്വ.ആനി സ്വീറ്റി,ടോമി മാത്യു, എം.വി.ലോറൻസ്, പ്രൊഫ.കെ.അജിത, എം.സുനിൽകുമാർ, ടോമി ജോസഫ്, അഡ്വ.ജോൺ ജോസഫ്,പി.ജെ.ജോസി, മുല്ലക്കര സക്കരിയ, സി.ജെ.ഉമ്മൻ, എൻ.എം. രാഘവൻ, മോഹൻദാസ് മുപ്പത്തടം ,അഡ്വ.കെ.വി.രാമചന്ദ്രൻ ,അഡ്വ.ജേക്കബ് പുളിക്കൽ, വിൻസെൻ്റ് പുത്തൂർ, ഇ.കെ.ശ്രീനിവാസൻ ,കെ.ജി.രാമനാരായണൻ എന്നിവർ സംസാരിച്ചു.
Comments
0 comment