കെ.വി. തോമസ്,എൻ എസ് എസ് എറണാകുളം ജില്ലാ കൺവീനർ അഭിലാഷ് ടി.പി ,സിസ്റ്റർ.മരിയാൻസി സിഎംസി(എഡ്യൂക്കേഷൻ സെക്രട്ടറി ഓഫ് പാവനാത്മ കോർപ്പറേറ്റ് ഏജൻസി), ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ, സി എം സി പി റ്റിഎ പ്രസിഡന്റ് സോണി മാത്യു,വിവിധ എൻ എസ് എസ് യൂണിറ്റുകളിലെ പ്രിൻസിപ്പാൾമാർ, വിവിധ ക്ലസ്റ്ററുകളിലെ പി എ സി അംഗങ്ങൾ, പ്രോഗ്രാം ഓഫീസർമാർ, എൻ എസ് എസ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു .പ്രിൻസിപ്പാൾ സിസ്റ്റർ.ജെസീന സി എം സി സ്വാഗതവും കോതമംഗലം ക്ലസ്റ്റർ പി എ സി മനോജ് റ്റി ബെഞ്ചമിൻ കൃതജ്ഞതയും പറഞ്ഞു.കരിയർ,പൊതു വിജ്ഞാനം, ആനുകാലികം, ശ്രദ്ധേയമായ പത്ര വാർത്തകൾ , സ്കൂൾ വാർത്തകൾ, എൻ എസ് എസ് പ്രവർത്തന റിപ്പോർട്ട്, പ്രശസ്ത വ്യക്തികളുടെ വാക്കുകൾ, ദിനാചരണങ്ങൾ സർഗസൃഷ്ടികൾ, ലഘു പഠന കുറിപ്പുകൾ, ഇവ എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ ജനശ്രദ്ധയാകർഷിക്കുന്ന സ്ഥലത്ത് പ്രദർശിപ്പിക്കുന്ന പദ്ധതിയാണ്" ഇൻഫോ വാൾ".
കോതമംഗലം : ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ ഇൻഫോ വാൾ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കോതമംഗലം സെൻ്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അദ്ധ്യക്ഷത വഹിച്ചു .ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
Comments
0 comment