കോതമംഗലം:ഇഫ്ത്താർ സംഗമങ്ങൾ കാലഘട്ടം ആവശ്യപ്പെടുന്ന കുടിച്ചേരലുകളാണെന്ന് ആൻ്റണി ജോൺ എം.എൽ.എ. കോതമംഗലം മിന മസ്ജിദ് സംഘടിപ്പിച്ച ഇഫ്ത്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു.ഇത്തരംകൂട്ടായ്മകൾക്ക് തുടർച്ച ഉണ്ടാകണം
.ധാർമിക ഉയർത്തിപ്പിടിക്കുന്നതായിരിക്കണം ആരാധനകളെന്നും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതാണ് കേരളത്തിലെ ഏറ്റവും വലിയ നവോത്ഥാനമെന്ന് നാം തിരിച്ചറിയണമെന്ന് മുഖ്യ പ്രഭാഷണം നടത്തികൊണ്ട് മിന മസ്ജിദ് ഇമാം ഷംസുദ്ധീൻ നദ്‌വി പറഞ്ഞു. കെ.പി.സി.സി അംഗം എ.ജി. ജോർജ്, ധർമ്മഗിരി ആശുപത്രി അഡ്മിനിസ്ട്രിറ്റർ മാത്യു ജോസഫ്,വൈ.എം.സി.എ പ്രസിഡൻ്റ് കെ.പി.കുര്യാകോസ്,വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ടി.എം.ഇല്ല്യാസ്,പി.എസ്. ഗോപാലകൃഷ്ണൻ,റെജി പീറ്റർ,സലാം കാവാട്,ലത്തീഫ് കുഞ്ചാട്ട്, കെ.എ. സൈനുദ്ധീൻ,റെജി വാരിക്കാട്, അഷ്റഫ്, ഡോ. ഒ.പി. അലി,മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
Comments
0 comment