menu
ഇരുചക്രവാഹനയാത്രക്കാരനെ ആക്രമിച്ച രണ്ട് പേർ പൊലീസ് പിടിയിൽ
ഇരുചക്രവാഹനയാത്രക്കാരനെ ആക്രമിച്ച രണ്ട് പേർ പൊലീസ് പിടിയിൽ
227
views
മൂവാറ്റുപുഴ: ഇരുചക്രവാഹനയാത്രക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ.

കോതമംഗലം പുതുപ്പാടി കാരക്കുന്നം താണിക്കത്തടം കോളനിയിൽ ചാലിൽ പുത്തൻപുരവീട്ടിൽ ദിലീപ് (44), താണിക്ക തടം കോളനിയിൽ മനയിൽ കിഴക്കേ വീട്ടിൽ സന്തോഷ് (39) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി മൂവാറ്റുപുഴ കിഴക്കേക്കര റേഷൻ കടപ്പടി ഭാഗത്ത് വച്ചായിരുന്നു സംഭവം. കിഴക്കേക്കര സ്വദേശിയായ സനിൽകുമാർ ഇയാളുടെ സുഹൃത്തായ ഷാജി എന്നിവർ ഓടിച്ചു വന്ന ഇരു ചക്ര വാഹനം റേഷൻകട പടിഭാഗത്ത് വച്ച് മറിയുകയായിരുന്നു. ഇതുകണ്ട് പിന്നിൽ  മറ്റൊരു ഇരു ചക്രവാഹനത്തിൽ വരികയായിരുന്ന ദിലീപ്, സന്തോഷ് എന്നിവർ ഇവരെ അസഭ്യം പറഞ്ഞുകൊണ്ട് കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു.സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളും നിരവധി കേസുകളിലെ പ്രതിയുമായ ദിലീപ് മുൻപ് കാപ്പാ നിയമനടപടി നേരിട്ടിട്ടുള്ളതാണ്. ഡിവൈഎസ്പി  പി.എം. ബൈജുവിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ് ഐ മാരായ കെ.കെ.രാജേഷ്, വിഷ്ണു രാജു, ബിനു വർഗീസ് , എസ്.സി.പി.ഒ മാരായ നിഷാന്ത് കുമാർ, മജുകുമാർ, സി.പി.ഓ സിജോതങ്കപ്പൻ എന്നിവർ ഉണ്ടായിരുന്നു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations