
ഇതരസംസ്ഥാനതൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കൂടെയുണ്ടായ ആളെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ലാൽബാഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ രാജ്കുമാർ മണ്ഡലിനെയാണ് (49) മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ പി.എം.ബൈജുവിന്‍റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
മുവാറ്റുപുഴ ബി.ഒ.സി. ജംഗ്ഷൻ ഭാഗത്ത് മദ്യലഹരിയിൽ ഉണ്ടായ വഴക്കിൽ കൂടെയുണ്ടായ ശ്രീമന്ത് മണ്ഡലിന്‍റെ തല ഭിത്തിയിലേക്ക് പിടിച്ച് ഇടിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ താടിയെല്ലിന് പൊട്ടലുണ്ടായി. മദ്യം കഴിച്ചതിന്‍റെ പണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ എസ് ഐ മാരായ വിഷ്ണു രാജു, എം.വി.ദിലീപ്കുമാർ, സീനിയർ സി പി ഓ മാരായ കെ.ആർ.ശശികുമാർ, ഷാൻ മുഹമ്മദ്, ജിയോ.പി.വർഗീസ് ഇ.എ.ദിലീഷ് എന്നിവരും ഉണ്ടായിരുന്നു.
Comments
0 comment