
തൊടുപുഴ:ഇടുക്കി ജില്ലാ ഇൻഡസ്ട്രിയൽ മസ്ദൂർ സംഘത്തിന്റെ ജില്ലാ വാർഷിക സമ്മേളനം തൊടുപുഴ ബി.എം.എസ് കാര്യാലയ ഹാളിൽ നടന്നു. സമ്മേളനം ഇൻഡസ്ട്രിയൽ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി റ്റി.സി സേതുമാധവൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് സി.രാജേഷ് അദ്ധ്യക്ഷനായി.
ബി.എം.എസ് ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.ജയൻ മുഖ്യപ്രഭാഷണം നടത്തി.
സേവനപ്രവർത്തനങ്ങളുടെ ഭാഗമായി ബി.എം.എസ് നാഗാർജുന യൂണിറ്റ് പ്രവർത്തകർ ഉന്നത പഠനത്തിനായി കുമാരി അഞ്ജന സാബു വിന് ചടങ്ങിൽ ലാപ് ടോപ് നൽകി. ധന്വന്തരി വൈദ്യശാലയിൽ നിന്നും വിരമിച്ച ഗീത അരവിന്ദനെ സമ്മേളനത്തിൽ ആദരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി.കെ.എം.സിജു, ജില്ലാ ട്രഷറർ.എം.പി.പ്രശാന്ത്,സുകുമാർ.എസ്.മേനോൻ, വിനോജ് കുമാർ, സി.എം.ശ്രീകുമാർ,
എന്നിവർ സംസാരിച്ചു.
Comments
0 comment