വനപ്രദേശത്തുകൂടി ഗ്രാമീണ റോഡ് നിർമ്മിക്കുന്നതിന് ഇപ്പോൾ കേന്ദ്ര സർക്കാരിൻറെ അനുമതി ആവശ്യമില്ല. 1980 ലെ വന സംരക്ഷണ നിയമം വരുന്നതിന് മുൻപ് വനേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന റോഡുകൾക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻറെ അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാരിൻറെ ഉത്തരവുണ്ട്. ഈ ഉത്തരവ് നിലനിൽക്കെ അനാവശ്യമായി കേന്ദ്ര അനുമതിക്കുവേണ്ടി അപേക്ഷ നൽകിയതാണ് ഇപ്പോൾ റോഡ് നിർമ്മാണം വൈകാൻ കാരണമായിട്ടുള്ളത്. തനിക്ക് അവസരം ലഭിച്ചാൽ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ അനാവശ്യമായി ഉയർത്തുന്ന എല്ലാ തടസ്സങ്ങളെയും ഭരണപരമായും നിയമപരമായും മറികടന്ന് 6 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും ജനങ്ങൾക്കൊപ്പം നിൽക്കും. റോഡ് നിർമ്മാണത്തെ തടസ്സപ്പെടുത്താൻ ഒരു ശക്തിയേയും അനുവദിക്കില്ല. തൻറെ കാലത്ത് ഇടുക്കി- ഉടുമ്പന്നൂർ റോഡ് ജില്ലയുടെ റോഡ് ലിസ്റ്റിലും കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിൻറെ ലിസ്റ്റിലും ഉൾപ്പെട്ടിരുന്നില്ല. ഡിആർആർപി (ഡിസ്ട്രിക്ട് റൂറൽ റോഡ് പ്ലാൻ) തയ്യാറാക്കിയതും അതിൽ ഇടുക്കി - ഉടുമ്പന്നൂർ റോഡ് ഉൾപ്പെടുത്തിയതും താൻ എംപിയായിരിക്കെ മുൻകയ്യെടുത്താണെന്നും ജോയ്സ് ജോർജ്ജ് പറഞ്ഞു.
ചെറുതോണി: ജനങ്ങൾ അവസരം നൽകിയാൽ ഇടുക്കി-മണിയാറൻകുടി-ഉടുമ്പന്നൂർ റോഡ് 6 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജ് പറഞ്ഞു. തടിയംപാട് സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ജോയ്സ്.
Comments
0 comment