
മൂവാറ്റുപുഴ:
മൂവാറ്റുപുഴ നിർമ്മലാ കോളേജിലെ ഫിലിം ആൻഡ് ഡ്രമാറ്റിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അരങ്ങേറിയ നാടകോത്സവം കോളേജ് മുൻ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പ്രൊഫ. ഡോ ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ റവ.ഡോ. ജസ്റ്റിൻ കണ്ണാടൻ അദ്ധ്യക്ഷന വഹിച്ച ചടങ്ങിൽ ബർസാർ ഫാ.പോൾ കളത്തൂർ,കോ-ഓർഡിനേറ്റർ ഡോ. നിബു തോംസൺ ഫിലിം ആൻഡ് ഡ്രമാറ്റിക് ക്ലബ്ബ് സെക്രട്ടറി നവനീത് ശശികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.1999- മുറിപ്പാടുകൾ - കപ്സെറ്റ് എന്നീ നാടകങ്ങൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.യൂജിൻ റിച്ചാർഡ് എഡ്മണ്ട് ,അനഘ സജീവൻ എന്നിവരെ മികച്ച നടനും നടിയുമായി തിരഞ്ഞെടുത്തു.
Comments
0 comment