വ്യാപാര സ്ഥാപനങ്ങളും തൊഴിലിടങ്ങളും സന്ദര്‍ശിക്കുന്നതാണ് ലക്ഷ്യമിട്ടതെങ്കിലും ഓരോ പ്രദേശങ്ങളിലും സ്ഥാനാര്‍ത്ഥിയെ കാണുന്നതിനായി നിരവധി ആളുകളാണ് എത്തിച്ചേര്‍ന്നത്. ഉച്ചയ്ക്ക് 2 ന് കഞ്ഞിക്കുഴി പഞ്ചായത്തിലെ വെണ്‍മണിയിലായിരുന്നു തുടക്കം. തുടര്‍ന്ന് പഴയരിക്കണ്ടം, കഞ്ഞിക്കുഴി ടൗണ്‍, കീരിത്തോട്, ചേലച്ചുവട്, ചുരുളി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. തുടര്‍ന്ന് ഇടുക്കി, കട്ടിംഗ്, കാല്‍വരിമൗണ്ട്, എട്ടാംമൈല്‍, വാഴവര, നിര്‍മ്മലസിറ്റി, വെള്ളയാംകുടി, തുടര്‍ന്ന് കാഞ്ചിയാര്‍ പഞ്ചായത്തിലെ മാട്ടുക്കട്ട, ലബ്ബക്കട, സ്വരാജ്, വെള്ളിലാംകണ്ടം, കല്‍ത്തൊട്ടി, തുടര്‍ന്ന് കട്ടപ്പന മുനിസിപ്പാലിറ്റിയിലെ നരിയംപാറ, ഇരുപതേക്കര്‍, വള്ളക്കടവ്, അമ്പലക്കവല തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കട്ടപ്പന ടൗണില്‍ ആവേശകരമായ റോഡ്ഷോയും നടന്നു. വന്‍ജനാവലിയാണ് റോഡ്ഷോയില്‍ പങ്കെടുത്തത്.
ചെറുതോണി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജിന് ഇടുക്കി മണ്ഡലത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ ആവേശ നിര്‍ഭരമായ വരവേല്‍പ്പ് ലഭിച്ചു
Comments
0 comment