
മൂവാറ്റുപുഴ:
താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെയും വാളകം പബ്ളിക് ലൈബ്രറിയുടെയും നേൂത്വത്തിൽ ജില്ലാലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച മാനവ സൗഹൃദ സദസ് വാളകത്ത് നടന്നു. എം. ജി സർവകലാശാല സിൻഡിക്കേറ്റ് അംഗവും ജില്ലാ ലൈബ്രറി കൗൺസിൽ എക്സി.അംഗം പി.ബി രതീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൗൺസിൽ താലൂക്ക് പ്രസിഡൻ്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഭരണഭാഷാ പുരസ്കാരത്തിനർഹയായ സിന്ധു ഉല്ലാസിനെ ചടങ്ങിൽ ആദരിച്ചു. താലൂക്ക് കൗൺസിൽ ജോ. സെക്രട്ടറി പി കെ വിജയൻ ,കൺവീനർ കെ.കെ മാത്തുക്കുട്ടി, എം.എ എൽദോസ് ,എൻ.ജയൻ, എം.കെ സന്തോഷ്, പി.പി മത്തായി, പി.കെ അവറാച്ചൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Comments
0 comment