ജില്ലയിലെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് കുഴുപ്പിള്ളി ബീച്ചിൽ ഒക്ടോബർ 31 ന് തുറക്കും. വൈകുന്നേരം 4.30നു പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും. കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് രാവിലെ 9.30 മുതല്‍ ഫ്ലോട്ടിങ് ബ്രിഡ്‌ജിൽ പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകും.
കടലോളത്തിനൊപ്പം നടക്കാനാകുമെന്നതാണ് ബ്രിഡ്‌ജിന്റെ സവിശേഷത. ഒരേസമയം 50 പേര്‍ക്ക് വരെ പ്രവേശിക്കാന്‍ കഴിയുന്ന പാലത്തില്‍ ഒരാള്‍ക്ക് 120 രൂപയാണ് പ്രവേശന ഫീസ്. ഇരുവശങ്ങളിലും സുരക്ഷാ വലയങ്ങളോടു കൂടിയ പാലത്തില്‍, ലൈഫ് ജാക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം ഇല്ല. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി പരിശീലനം ലഭിച്ച ലൈഫ് ഗാർഡുമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെയും, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിന്‍റെയും സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗൺസിലാണ് കുഴുപ്പിള്ളി ബീച്ചില്‍ ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് നടപ്പാക്കുന്നത്. ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ സംഘടന പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
Comments
0 comment