
. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് സന്ധ്യമോൾ പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി ഡബ്ലിയു ആർ ഡി എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ . മനോജ് പി സാമുവൽ മുഖ്യപ്രഭാഷണം നടത്തി. ഹരിതകേരളം മിഷൻ എറണാകുളം ജില്ലാ കോർഡിനേറ്റർ രഞ്ജിനി എസ്,ടി എം ജേക്കബ് മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് മണിമലക്കുന്ന് പ്രിൻസിപ്പാൾ പ്രൊഫ. മണിലാൽ കെ, സി ഡബ്ലിയു ആർ ഡി എം പ്രിൻസിപ്പൽ സയന്റിസ്റ് ഡോ.സെലിൻ ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആതിര സുമേഷ്, സി വി ജോയ്, കെ കെ രാജ്‌കുമാർ, CWRDM രജിസ്ട്രാർ മഹാദേവ് എം ജി, സയന്റിസ്റ് ഡോ.രഞ്ജിത് കെ ആർ , ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ സുരേഷ് എ എ, വർണ്ണ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ജല ഗുണനിലവാരവും പൊതുജനാരോഗ്യവും എന്ന വിഷയത്തിൽ ഡോ . ദീപു എസ് ക്ലാസ്സ് നയിച്ചു.തുടർന്ന് വടകര സെന്റ്, ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, ഗവ. എച് എസ് എസ് മണ്ണത്തൂർ, മണിമലക്കുന്ന് കോളേജ് കെമിസ്ട്രി വിഭാഗം കുട്ടികൾക്കും ജലപരിശോധനയിൽ പരിശീലനവും സർട്ടിഫിക്കറ്റ് വിതരണവും ചെയ്തു.
Comments
0 comment