
മൂവാറ്റുപുഴ:
കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ധ്വനി പബ്ലിക് ലൈബ്രറി ലൈബ്രേറിയനും കവയത്രിയുമായ ലത അജയകുമാർ പതാക ഉയർത്തി. ലൈബ്രറി ബാലവേദി പ്രവർത്തകർ ദേശീയ ഗാനം ആലപിച്ചു. വാർഡ് മെമ്പർ ശ്രീനി വേണു റിപ്പബ്ലിക്ദിന സന്ദേശം നൽകി. ലൈബ്രറി സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ എക്സി.അംഗം വി.കെ. ബിജു എന്നിവർ സംസാരിച്ചു. ഭരണഘടനാ മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും അഖണ്ഡതയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി നടന്ന കൂട്ടയോട്ടം വാർഡ് അംഗം ശ്രീനി വേണു ഫ്ലാഗ് ഓഫ് ചെയ്തു.
Comments
0 comment