menu
ജനകീയസമിതിയുടെ ഭീമ ഹർജി ഒപ്പുശേഖരണത്തിൻ്റെ അവസാന ലാപ്പിൽ ചടങ്ങിലെ അതിഥി താരമായി മൂവാറ്റുപുഴ എം.എൽ.എ
ജനകീയസമിതിയുടെ ഭീമ ഹർജി ഒപ്പുശേഖരണത്തിൻ്റെ അവസാന ലാപ്പിൽ ചടങ്ങിലെ അതിഥി താരമായി മൂവാറ്റുപുഴ എം.എൽ.എ
1
0
367
views
മൂവാറ്റുപുഴ: നഗരവികസനം അവതാളത്തിലായ സാഹചര്യത്തിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് ഭീമഹർജി സമർപ്പിക്കുന്നതിനായുള്ള അവസാന നടപടികൾ പൂർത്തിയാക്കുന്നതിന് മുൻപ് ഒപ്പുശേഖരണ ഉദ്ഘാടന വേദിയിൽ മൂവാറ്റുപുഴ എം.എൽ.എമാത്യു കുഴൽ നാടൻ ഒപ്പുശേഖരണത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയത് കാഴ്ചക്കാർക്ക് കൗതുകമായി.

. ഇത് വരെ ഈ നഗര വികസന വിഷയത്തിൻ്റെ യഥാർത്ഥ വശങ്ങളെക്കുറിച്ച് ജനങ്ങളോട് മറുപടി പറയാത്ത എം.എൽ.എ ഈ വിഷയം ജനങ്ങളുടെ പ്രധാന പ്രശ്നമാണെന്നും തിരുവനന്തപുരം തൊട്ട് എം.സി റോഡിലൂടെ യാത്ര ചെയ്ത് വരുന്ന യാത്രക്കാർക്ക് മൂവാറ്റുപുഴയിൽ എത്തുമ്പോഴുണ്ടാകുന്ന യാത്രാക്ലേശം ചില്ലറയല്ലെന്നും ഈ വിഷയത്തെ രാഷ്ട്രീയ ഭേദമെന്യേ ഒന്നായി കണ്ട് മുഖ്യമന്ത്രിയിലേക്ക് എത്തിക്കുക എന്നത് തന്നെയാണ് ഉദ്ദേശമെന്നും എം.എൽ.എ ഈ ചടങ്ങിൽ വ്യക്തമാക്കി. ഈ വിഷയത്തെ ഇത്രയും നാൾ കണ്ടിട്ടുപോലുമില്ലാത്ത രീതിയിൽ സംസാരിക്കാനാവുന്നത് അദ്ദേഹത്തിൻ്റെ നാട്യം തന്നെ ആണെന്ന് പ്രതിപക്ഷകക്ഷികൾ ആക്ഷേപിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations