മൂവാറ്റുപുഴ സബ്ജില്ലാ ജൂനിയർ റെഡ് ക്രോസ് നേതൃത്വ പരിശീലന ക്യാമ്പ് മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ വച്ച് നടന്നു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ആനീസ് മരിയ അധ്യക്ഷത വഹിച്ച യോഗം മുനിസിപ്പൽ കൗൺസിലർശ്രീ ജിനു മഡേക്കൽ ഉദ്ഘാടനം ചെയ്തു
ജെ ആർ സി യുടെ മൂവാറ്റുപുഴ സബ് ജില്ലാ കോർഡിനേറ്റർ ശ്രീമതി സിനി പി ജോയ് സ്വാഗതം ആശംസിച്ചു. JRC മൂവാറ്റുപുഴ താലൂക്ക് കോഡിനേറ്ററും IRCS മൂവാറ്റുപുഴ താലൂക്ക് വൈസ് ചെയർമാനുമായ ശ്രീ എൽദോ ബാബു വട്ടക്കാവൻ ആമുഖപ്രസംഗം നടത്തി. മൂവാറ്റുപുഴ മുനിസിപ്പാലിറ്റി കമ്മ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്ററും, സൈക്കോളജിസ്റ്റുമായ ശ്രീമതി പ്രീത ബിജു ക്ലാസ് നയിച്ചു. ജെ ആർ സി കേഡറ്റ് കുമാരി ആർഷ നന്ദി പറഞ്ഞു.
Comments
0 comment