
മൂവാറ്റുപുഴ:
സെന്റ്തോമസ് ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി കൗമാരഅവബോധ സെമിനാർ മൂവാറ്റുപുഴ സെന്റ്തോമസ് സ്കൂളിൽ നടത്തി. സ്കൂൾ മാനേജർ റവ.ഫാദർ ജോൺ പുത്തൂരാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലജനസഖ്യം രക്ഷാധികാരി എൽദോ ബാബു വട്ടക്കാവൻ പരിപാടി ഉദ്ഘാടനം ചെയ്തു.തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ക്ലിനിക്കൽ സൈക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. രശ്മി സുധീർ കൗമാരക്കാരായ പെൺകുട്ടികൾ ഇന്ന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു. ബാലജനസഖ്യാംഗങ്ങളായ കുമാരി തന്യ രമീഷ് സ്വാഗതവും അനബെൽ മെറിൻ ഷിജോ കൃതജ്ഞതയും രേഖപ്പെടുത്തി.പിടി ഡബ്ലിയു എ പ്രസിഡന്റ് ഡോ. എബ്രഹാം മാത്യു, സ്കൂൾ പ്രിൻസിപ്പൽ മേരി സാബു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Comments
0 comment