
കോതമംഗലം: കാപ്പ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ കേസ് എടുത്ത് ജയിലിലടച്ചു. തൃക്കാരിയൂർ പാനിപ്ര തെക്കേ മോളത്ത് വീട്ടിൽ അബിൻസ് (34) നെയാണ് കാപ്പ ഉത്തരവ് ലംഘിച്ചതിന് ജയിലിൽ അടച്ചത്. ഇയാളോട് കാപ്പ നിയമ പ്രകാരം ആറ് മാസം എല്ലാ ചൊവ്വാഴ്ചയും പെരുമ്പാവൂർ എ.എസ്.പി ഓഫീസിൽ ഹാജരായി ഒപ്പിടണമെന്ന് റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ .റേഞ്ച് ഡി.ഐ.ജി ഡോ.എ.ശ്രീസിനാവാസ് ഉത്തരവിട്ടിരുന്നു
ഇത് ലംഘിച്ചതിനെ തുടർന്നാണ് 3 വർഷം വരെ ശിക്ഷ കിട്ടാവുന്ന കാപ്പ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസ് എടുത്ത് ജയിലിൽ അടച്ചത്. റൂറൽ ജില്ലയിൽ ഇരുപത്തഞ്ചോളം സ്ഥിരം കുറ്റവാളികൾ കാപ്പ നിയമ പ്രകാരം അതാത് ഡി.വൈ.എസ്.പി ഓഫീസ്/ പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ആറ്മാസം, ഒരു വർഷം കാലയളവുകളിലേയ്ക്ക് ആഴ്ചയിൽ ഒരു ദിവസം ഒപ്പിട്ട് വരുന്നുണ്ട്.
Comments
0 comment