
കാപ്പ ഉത്തരവ് ലംഘിച്ച പ്രതിയെ അറസ്‌റ്റ് ചെയ്തു. വെങ്ങോല അല്ലപ്ര മനയ്ക്കപ്പടി മരങ്ങാട്ട് കുടി വീട്ടിൽ അമൽ വിജയൻ (28) നെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസത്തേക്ക് എല്ലാ ബുധനാഴ്ചയും പെരുമ്പാവൂർ എ.എസ്.പി മുമ്പാകെ ഹാജരാകണമെന്നും, കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും ഉത്തരവുള്ളതാണ്
ഈ ഉത്തരവുകൾ ലംഘിച്ച് അമൽ അംഗപരിമിതനായ ആളെ ആക്രമിക്കുകയായിരുന്നു. ഇൻസ്പെക്ടർ വി.എം.കേഴ്സൻ, എസ്.ഐമാരായ പി.എം.റാസിഖ്, ഉണ്ണികൃഷ്ണൻ, എ.എസ്.ഐ വി.എ.ഇബ്രാഹിം കുട്ടി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി.എം.കരീം, ആർ..ജഗതി, സി.പി.ഒ കെ.എസ്.അനൂപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments
0 comment