menu
കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കയറിയ ആരൺ ആർ പ്രകാശിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു.
കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ  നീന്തി കയറിയ ആരൺ ആർ പ്രകാശിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു.
0
142
views
കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഒമ്പതാം വയസ്സുകാരൻ ആരൺ ആർ പ്രകാശിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു. കൈകാലുകൾ ബന്ധിച്ചു

കൈകാലുകൾ ബന്ധിച്ചു വേമ്പനാട്ട് കായൽ നാലര കിലോമീറ്റർ നീന്തിക്കടന്നാണ്    വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിന്  ഉടമയായത്.  രാവിലെ 8.30 ന് ആലപ്പുഴ ജില്ലയിലെ  ചേർത്തല തവണക്കടവിൽ നിന്നും ആരംഭിച്ച നീന്തൽ കോട്ടയം ജില്ലയിലെ  വൈക്കം ബീച്ചിലാണ് അവസാനിച്ചത്.കോതമംഗലം ഡോൾഫിൻ അക്വാട്ടിയ ക്ലബ്ബിലെ നീന്തൽ പരിശീലകനായ  ബിജു തങ്കപ്പന്റെ ശിക്ഷണത്തിലാണ്  വേമ്പനാട്ട് കായൽ നീന്തിക്കയറിയത് . കോതമംഗലം ഗ്രീൻ വാലി പബ്ലിക്  സ്കൂളിലെ  മൂന്നാം  ക്ലാസ് വിദ്യാർത്ഥിയും മാതിരപ്പിള്ളി രോഹിത്ത് ഭവനിൽ രോഹിത്ത് പ്രകാശിന്റെയും ആതിരയുടെയും മകനാണ് . കൈകാലുകൾ ബന്ധിച്ച് 4.5 കിലോമീറ്റർ ദൂരം നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആരൺ ആർ പ്രകാശ്. ചടങ്ങിൽ 

കോതമംഗലം വൈസ് ചെയർപേഴ്സൺ  സിന്ധു ഗണേശൻ,വൈക്കം മുനിസിപ്പൽ വൈസ് ചെയർ പേഴ്സൻ പ്രീത രാജേഷ്,  വൈക്കം മുനിസ്സിപ്പൽ വൈസ് ചെയർമാൻ പി റ്റി സുഭാഷ്, വൈക്കം ഫയർ & റെസ്കൂ  സ്റ്റേഷൻ ഓഫീസർ റ്റി ഷാജികുമാർ, സി എൻ പ്രതീപ് , പ്രോഗ്രം ക്രോർഡിനേറ്റർ ഷിഹാബ്  കെ സൈനു,ചേർത്തല തവണക്കടവ് മുൻ പഞ്ചായത്ത് പ്രസിഡന്റ്  പി ആർ ഹരിക്കുട്ടൻ, കേരള സ്റ്റേറ്റ് പിന്നോക്ക വിഭാഗ കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ് , ക്ലബ്‌  സെക്രട്ടറി അൻസൽ, പ്രോഗ്രാം കോർഡിനേറ്റർ ഷിഹാബ് കെ സൈനു മറ്റു വിശിഷ്ട വ്യക്തികൾ ,നിരവധി നാട്ടുകാർ എന്നിവർ സന്നിഹിതരായിരുന്നു.

ഡോൾഫിൻ അക്വാട്ടിക്ക് ക്ലബ്ബിന്റെ   17-ാം മത്തെ വേൾഡ് റെക്കോൾഡ് ആണിത് .

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations