
പട്ടുവം വാണീവിലാസം എ.എൽ.പി. സ്കൂൾ വിദ്യാർത്ഥി അസംബ്ലിയിൽ കെ.എം.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി സുവീഷ് ബാബു ഇരിട്ടി ഉദ്ഘാടനം ചെയ്തു. സുപ്രഭാതം പത്രത്തിൻ്റെ സ്നേഹപൂർവ്വം പദ്ധതി ഹെഡ്മാസ്റ്റർക്ക് നൽകിയാണ് തുടക്കം കുറിച്ചത്.എല്ലാ മേഖലകളിലും വായന നശിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വായിച്ചു വളരാനുള്ള അവസരം പുതിയ തലമുറയിൽ ചെറുപ്രായത്തിലെ ഉയർത്തിക്കൊണ്ട് വന്ന് മൊബൈൽ ഫോൺ ഉപയോഗം, , മറ്റു ദുശ്ശീലങ്ങൾ, മദ്യലഹരിയിൽ നിന്നും രക്ഷിക്കുന്നതിന് എല്ലാവരും ഊന്നൽ നൽകി വായനശീലം വളർത്തണമെന്നും ഉദ്ഘാടനത്തിൽ സു വീഷ് ബാബു ഉണർത്തി.ഹെഡ്മാസ്റ്റർ കെ.ബി. ബാബു അധ്യക്ഷനായി. കെ.എം.പി.യു ജില്ല പ്രസിഡൻ്റ് മടവൂർ അബ്ദ്ദൽ ഖാദർ മാസ്റ്റർ വായ നോദ്യന പദ്ധതി വിശദീകരിച്ചു. പി. അബ്ദുസ്സലാം അൻസ്വരി കമാൽ റഫീഖ്, സജീർ അസ്ഹരി ,കെ.പി. ലസിത, പി.ഷിൻ്റു, എം.പി. നസീമ ആർ. രശ്മി ജ , വി.വി. പുരുഷോത്തമൻ, കെ.ആർ.സി. കുട്ടാവ്, ഹർഷമോഹൻ, അനാമിക, സീജി എന്നിവർ സംസാരിച്ചു.
Comments
0 comment