menu
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകുന്ന വിജ്ഞാനവിചാരസദസ്സ് ജൂൺ 18 ഞായറാഴ്ച
കേരള ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകുന്ന വിജ്ഞാനവിചാരസദസ്സ് ജൂൺ 18 ഞായറാഴ്ച
0
263
views
മൂവാറ്റുപുഴ: ബഹു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകുന്ന വിജ്ഞാനവിചാരസദസ്സ് ജൂൺ 18 ഞായറാഴ്ച കേരളകാശി എന്ന് പ്രസിദ്ധമായ മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ നടക്കും.

. പ്രമുഖ സംസ്കൃത പണ്ഡിതനും റിട്ട. കോളേജ് പ്രൊഫസറുമായ  ഡോ. പി. വി. വിശ്വനാഥൻ നമ്പൂതിരി ലോക്ക് ഡൌൺ  സമയത്ത് ഓൺലൈൻ ആയി നടത്തിയ സനാതനധർമപരിചയം ക്ലാസ്സുകളുടെ സമാഹാരമായ സനാതനസുധ എന്ന പുസ്തകവുമായി ബന്ധപ്പെട്ടും, വേദോപനിഷത്തുകൾ പഠനപരിപാടിയുടെ  101 ക്ലാസുകൾ പൂർത്തിയായതിന്റെയും ഭാഗമായാണ്  സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്. സനാതനസ്കൂൾ ഓഫ് ലൈഫ് - മൂവാറ്റുപുഴ, ഗീതപ്രചാരകസമിതി -   പത്തനംതിട്ട , പ്രസരം സംസ്കൃതസമാജം - തൃക്കൈക്കാട്ട് സ്വാമിയാർ മഠം കോട്ടയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വേദോപനിഷത്തുകൾ എന്ന വിഷയത്തിൽ വിജ്ഞാനവിചാരസദസ്സ് നടക്കുന്നത്. 

ഇക്കഴിഞ്ഞ മാർച്ചിൽ സനാതനസുധയുടെ ഇംഗ്ലീഷ് പതിപ്പിന്റെ  പ്രകാശനം നിർവഹിച്ചത് ബഹു.കേരളാ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാനും  ആദ്യ കോപ്പി ഏറ്റുവാങ്ങിയത് തിരുവിതാംകൂർ രാജകുടുംബാംഗം ശ്രീമതി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയുമായിരുന്നു. അടുത്തിടെ കേരള സന്ദർശനം നടത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഗവർണർ സമ്മാനിച്ചതും ഈ പുസ്തകമാണ്. വേദങ്ങൾ, വേദാംഗങ്ങൾ, ഉപവേദങ്ങൾ എന്നിവയെ കുറിച്ചുള്ള ലളിതമായ വിവരണമാണ് ഈ പുസ്തകത്തിലുള്ളത് . കൂടാതെ ആസ്തിക നാസ്തിക ദർശനങ്ങൾ, ധർമ്മ ശാസ്ത്രങ്ങൾ, ഷോഡശ സംസ്കാരങ്ങൾ, ദശോപനിഷത്തുകൾ, പുരാണേതിഹാസങ്ങൾ എന്നിവയെ കുറിച്ചും ഇതിൽ സരളമായി പ്രതിപാദിക്കുന്നു.

ജൂൺ 18 നു രാവിലെ 9 :30 നു പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ പൂജനീയ സ്വാമി നന്ദാത്മജാനന്ദ  ഭദ്രദീപപ്രകാശനം നടത്തി സെമിനാറിന് ആരംഭം കുറിക്കും. ഡോ. പി. വി. വിശ്വനാഥൻ നമ്പൂതിരി അധ്യക്ഷനാകും. ആദ്യസെഷനിൽ ഉപനിഷത്തുകൾ - ജീവിതശൈലീ നിർദ്ദേശങ്ങൾ” എന്ന വിഷയത്തിൽ പൂജനീയ സ്വാമി നന്ദാത്മജാനന്ദ വിഷയാവതരണം നടത്തും. തുടർന്ന് 11 മണിക്ക് *ഡോ. സി.ടി . ഫ്രാൻസിസ്, “വേദധർമങ്ങളുടെ കാലികപ്രസക്തി” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കും. തുടർന്ന് ഡോ. പി. വി വിശ്വനാഥൻ നമ്പൂതിരി പഠിതാക്കളുമായി സംവദിക്കും. ഉച്ചയ്ക്കുശേഷം രണ്ടു മണിക്ക് "ഇതിഹാസങ്ങൾ - വിജ്ഞാനസരണികൾ” എന്ന വിഷയത്തിൽ ശ്രീ കിഴക്കേടത്തു മാധവൻ നമ്പൂതിരി സംസാരിക്കും.

വൈകിട്ട് നാലിന് നടക്കുന്ന സമാപനസഭയിൽ ബഹു. കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി സംസാരിക്കും..* സനാതനസുധയുടെ ഗ്രന്ഥകാരൻ ഡോ. പി. വി. വിശ്വനാഥൻ നമ്പൂതിരി, പരിഭാഷകൻ ശ്രീ സൂര്യൻ അയ്യർ പനമണ്ണ, ശ്രീ അജയൻ നമ്പൂതിരി, ശ്രീ നാരായണ ശർമ്മ എന്നിവർ സംസാരിക്കും. സനാതനസുധയുടെ സാക്ഷാത്ക്കാരത്തിനു  പരിശ്രമിച്ച വ്യക്തികളെ ചടങ്ങിൽ ആദരിക്കു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations