കൂത്താട്ടുകുളം : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളത്ത് ഖാദി വിപണനമേള തുടങ്ങി. കൂത്താട്ടുകുളം മാർക്കറ്റ് റോഡിൽ കൃഷിഭവൻ്റെ എതിർ വശത്തുള്ള മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഖാദി വില്പനശാലയിലാണ് ഖാദി വിപണന മേള നടക്കുന്നത്
30 ശതമാനം റിബേറ്റോടു കൂടിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഖാദി ബോർഡ് അംഗം കെ. ചന്ദ്രശേഖരൻ പറഞ്ഞു. സർക്കാർ,ബാങ്ക്, പൊതുമേഖല, സഹകരണ മേഖല എന്നിവിടങ്ങളിലെ ജീവനക്കാർ, അധ്യാപകർ എന്നിവർക്ക് ഒരു ലക്ഷം രൂപവരെ ക്രഡിറ്റ് സൗകര്യവും ലഭ്യമാണ്.
Comments
0 comment