കൂത്താട്ടുകുളം:കേരള കോൺഗ്രസ് (എം) ഇലഞ്ഞി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 60-ാം ജന്മദിനം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് ജോയി കുളത്തുങ്കൽ പതാക ഉയർത്തി.
: തുടർന്ന് മണ്ഡലം പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ ജന്മദിന സമ്മേളനം , പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ടോമി.കെ. തോമസ് ഉദ്ഘാടനംചെയ്തു. പാർട്ടി പിറവം നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് ചമ്പമല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡോജിൻ ജോൺ എന്നിവർ ആശംസകൾ നേർന്നു. പാർട്ടി നേതാക്കളായ സാജു ഉറുമ്പിപാറ, ജോയി മാണി,അപ്പച്ചൻ ഇഞ്ചിപറമ്പിൽ, സിബി അരഞ്ഞാണി ,സിബി ആനക്കുഴി, തോമസ് കൂടുതൊട്ടി, ബെന്നി കാച്ചിറ,ഡൊമിനിക് കൂവപ്പാറ, ജോഷി നിധീരി, ജോബി കുളത്തുങ്കൽ, ജിനു വട്ടപ്പാറ ,തോമസ് ഇല്ലിക്കൽ, ടോമി കേളംകുഴ തുടങ്ങിയവർ നേതൃത്വം നല്കി.
കേരള കോൺഗ്രസ് (എം) പാർട്ടിയുടെ 60-ാം ജന്മദിനാഘോഷം സംസ്ഥാന ജനറൽ സെക്രട്ടറി ടോമി.കെ.തോമസ് ഉദ്ഘാടനം ചെയ്യുന്നു
Comments
0 comment