
ആലുവയിൽ പിഞ്ചുകുഞ്ഞിനെ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ കേരള മഹിളാ സംഘം (NFIW) കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുത്ത റിബൺ ഉപയോഗിച്ച് വാമൂടി കെട്ടി പ്രതിഷേധ ജാഥ നടത്തി.
തുടർന്ന് നടന്ന പ്രതിഷേധയോഗം കേരള മഹിളാ സംഗം മണ്ഡലം സെക്രട്ടറി കിഷിദ ജോർജ് ഉദ്ഘാടനം ചെയ്തു. മേരി പൗലോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജ്യത്തുടനീളം സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്ക് എതിരെ നടന്നുവരുന്ന അക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കാനും, അതോടൊപ്പം ആലുവയിൽ പിഞ്ചുകുഞ്ഞിനെ നിഷ്ഠൂരമായി കൊലചെയ്ത കൊലപാതകിയെ എത്രയും പെട്ടെന്ന് വധശിക്ഷയ്ക്ക് വിധേയമാക്കണം എന്നുംആവശ്യപ്പെട്ടു.
Comments
0 comment