കോതമംഗലം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വാർഷിക സമ്മേളനം നടന്നു. കോട്ടപ്പടി കൈരളി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡൻ്റ് ചെറുവട്ടൂർ നാരായണൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് ജോസ് ചോലിക്കര സ്വാഗതവും, കമ്മിറ്റിയംഗം പൗലോസ് തോമസ് നന്ദിയും പറഞ്ഞു. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ കെ മൈതീൻ മുഖ്യപ്രഭാഷണം നടത്തി.സാംസ്‌കാരികവേദി വനിതാ വേദി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി നിർവഹിച്ചു.
കെ.കെ. രാമകൃഷ്‌ണൻ ,ഫ്രാൻസിസ് മാനുവൽ ,എം.കെ. വേണു, ആശ അജിൻ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
Comments
0 comment