ജനകീയ മുഖമാണ് സമകാലീന കേരളാ പോലീസിനുള്ളതെന്ന് എം.എൽ.എ പറഞ്ഞു. കേരളത്തിന്റെ പ്രതിസന്ധ ഘട്ടങ്ങളിൽ ക്രമസമാധാനപാലനത്തിലുപരിയായി ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലേക്കും ഇറങ്ങി ചെന്ന് സ്തുത്യർഹ സേവനം കാഴ്ചവയ്ക്കാൻ പോലീസിന് കഴിയുന്നുവെന്നത് മാതൃകാ പരമാണെന്നും എം.എൽ.എ കൂട്ടിചേർത്തു. ഭൂതത്താൻകെട്ട് പെനിസുലാർ വുഡ്സ് റിസോർട്ടിൽ നടന്ന പരിപാടിയിൽ ജില്ലാപ്രസിഡന്റ് പി.എ ഷിയാസ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ ഷിനോ ദാസ് മുഖ്യപ്രഭാഷണം നടത്തി. ഡി.വൈ.എസ്.പി എ.ജെ തോമസ്, ഇൻസ്പെക്ടർ പി.ടി ബിജോയി, ടി.ടി.ജയകുമാർ , എം.വി. സനിൽ, കെ.പി. പ്രവീൺ, സഞ്ജു വി. കൃഷ്ണൻ , കെ.എൻ. ബിജി, ബിബിൽ മോഹൻ, കെ.കെ. സാബു, അബു നൗഫൽ, അഭിലാഷ് കുമാർ, പി.സി. സൂരജ് , എച്ച്. ഹാരിസ്, പി.ആർ രതിരാജ് , ഇ.ആർ ആത്മൻ, സി.ജെ സെബി തുടങ്ങിയവർ പ്രസംഗിച്ചു. നേതൃപാടവം എന്ന വിഷയത്തിൽ വി കെ പൗലോസ്, സംഘടനാ ചരിത്രം രൂപീകരണം നാൾവഴികൾ എന്ന വിഷയത്തിൽ കെ.പി പ്രവീൺ, സമകാലിക വെല്ലുവിളികൾ പരിധിയും , പരിമിതിയും എന്ന വിഷയത്തിൽ സി.ആർ ഷിനോദ് തുടങ്ങിയവർ ക്ലാസെടുത്തു.
കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഘടനാ പാഠശാല' ഉണർവ്വ് 2024' കോതമംഗലം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
Comments
0 comment