കോതമംഗലത്ത് നടന്നു.പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ വച്ച് നടന്ന യോഗം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.ജെ. ജോസ് അധ്യക്ഷത വഹിച്ചു. മുവാറ്റുപുഴ ഡി വൈ എസ് പി പി.എം. ബൈജു മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലയിൽ ഉന്നത വിജയം നേടിയ ഡോ.മിനി പി വറുഗീസ് , ഡോ.അനീഷ ബാലാജി , ആതിര എസ്, എ എം. രാമചന്ദ്രൻ റിട്ട.എസ് ഐ, കെ മുരളി റിട്ട.എസ് ഐ. എന്നിവരെ കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ. കെ ടോമി ആദരിച്ചു.മുനിസിപ്പൽ കൗൺസിലർ കെ.എ നൗഷാദ്, കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി. ടി. ബിജോയ്,കെ.പി.പി.എ സംസ്ഥാന പ്രസിഡൻ്റ് കെ.കെ. ജോസ്, ജോസ് മാത്യു,പി.ജി വേണുഗോപാൽ, ചെറുവട്ടൂർ നാരായണൻ, ഷാജി മോൻ, പി.എ. ഷിയാസ്, എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാജൻ സംസ്ഥാന കമ്മറ്റി റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ബേബി ജോസഫ് ജില്ലാ റിപ്പോർട്ടും,റ്റി. ആർ. വിൽസൻ വരവ് ചിലവ് കണക്കും , സി. ബി സുരേഷ് ബാബു പ്രമേയങ്ങളും അവതരിപ്പിച്ചു. യോഗത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ പി. എം. മീരാൻ കുഞ്ഞ് സ്വാഗതവും ചെയർമാൻ കെ കെ മണിലാൽ നന്ദിയും പറഞ്ഞു.
Comments
0 comment