മൂവാറ്റുപുഴ:കെപിഎംഎസ് പാമ്പാക്കുട ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. പൊതു യോഗത്തിൽ പ്രസിഡന്റ് ഉഷാരാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എം .കെ വേലായുധൻ യോഗം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ യൂണിയൻ സെക്രട്ടറി എം എ ചൊക്ലി സംസാരിച്ചു. മികച്ച കർഷക തൊഴിലാളിക്കുള്ള ശ്രമശക്തി പുരസ്കാരം
നേടിയ ആശ ഷാജനെയും ഉപജില്ല ജില്ലാ കലോത്സവത്തിൽ വിജയിച്ച ശാഖഅംഗം കുമാരി ഗൗരി പ്രിയ കെ മനോജിനെ ചടങ്ങിൽ ആദരിച്ചു. കെ.റ്റി ഗോപി, ശാന്ത, ശ്രീജ മനോജ്, ബിനു കെ കെ,എന്നിവർ പങ്കെടുത്തു. കാർത്തിക കുമാരൻ നന്ദി പറഞ്ഞു.
Comments
0 comment