. കടുത്ത വേനലിൽ തോടുകളും പുഴകളുംതണ്ണീർ തടങ്ങളും വറ്റി വരണ്ടപ്പോൾ വെള്ളം ലഭിക്കാതെ വലയുന്ന പക്ഷികൾക്കും പറവകൾക്കും വെള്ളം ഒരുക്കി സഹജീവി സ്നേഹത്തിൻറെ ഉദാത്ത മാതൃക കാണിച്ചു കൊടുക്കുകയാണ് രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ.
കോവിഡിൽ സ്കൂൾ അടച്ചിട്ടിരുന്ന കാലം മുതൽ കൊടിയ വേനലിൽ മുടക്കം വരാതെ ഇവിടുത്തെ കുട്ടി പോലീസുകാർ പക്ഷികൾക്കും പറവകൾക്കും ദാഹജലം ഒരുക്കി വെച്ച് വന്നിരുന്നു. ദാഹജലത്തിനായി അലയുന്ന പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കുമായി തങ്ങളുടെ വീടുകൾക്കും സമീപപ്രദേശങ്ങളിലും മരങ്ങളിലോ ഉയർന്ന പ്രദേശങ്ങളിലോ ഒക്കെ പാത്രങ്ങളിൽ വെള്ളം ക്രമീകരിച്ചു വയ്ക്കും തീരുന്ന മുറയ്ക്ക് ഇവ കുട്ടികൾ തന്നെ നിറച്ച് കൊടുക്കുകയും ചെയ്യും. ദാഹം ശമിപ്പിക്കുന്നതിന് മാത്രമല്ല കിളികൾ കുളിക്കുന്നതിനും ഇത് ഉപയോഗിക്കുന്നത് കുട്ടികൾ കൗതുകത്തോടെയാണ് നോക്കി കാണുന്നത്. ദാഹ ശമനം മാത്രമല്ല ശരീരത്തിലെ പരാദങ്ങളെ നീക്കി കളയുന്നതിനും കിളികൾ ഇത് പ്രയോജനപ്പെടുതുന്നു.കിളികളെ ശല്യപ്പെടുത്താതെ ഇരുന്നാൽ ഓരോ ദിനവും വരുന്ന കിളികളുടെ എണ്ണം കൂടി വരുന്നുണ്ട് എന്നു കേഡറ്റ്കള് സാക്ഷ്യപ്പെടുത്തുന്നു.
സഹജീവി സ്നേഹത്തിന് ഒപ്പം വിവിധതരത്തിലുള്ള പക്ഷികളെയും പറവകളെയും ചെറു ജീവജാലങ്ങളെയും ശ്രദ്ധിക്കുന്നതിലൂടെ കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ നിരീക്ഷണ പാടവം വളർത്തുന്നതിനും ഇതിലൂടെ സാധിക്കുന്നുണ്ട് എന്ന് ഹെഡ്മിസ്ട്രസ് സിന്ധു പീറ്റർ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനൂപ് ജോൺ, സ്‌മിനൂ ചാക്കോ,ഡ്രിൽ ഇൻസ്ട്രക്ടർ സുരേഷ് ചന്ദ്രൻ എന്നിവർ പറഞ്ഞു.
പ്രവർത്തനങ്ങൾക്ക് സ്കൂൾ മാനേജർ അജിത്ത് കല്ലൂർ, പി ടി എ പ്രസിഡൻ്റ് രതീഷ് കലാനിലയം എന്നിവർ നേതൃത്വം നല്കി വരുന്നു.
Comments
0 comment