
കൂത്താട്ടുകുളം:കിഴകൊമ്പു റസിഡൻ്റ് സ് അസ്സോസിയേഷൻ ഓണാഘോഷം നടത്തി. പ്രസിഡൻ്റ് സണ്ണി ഐസക്കിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം മേഖല റസിഡൻ്റ് സ് അസ്സോസിയേഷൻ പ്രസിഡൻ്റ് പി.ജി.സുനിൽകുമാർ ഉൽഘാടനം ചെയ്തു
. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സിബി അച്ചുതൻ മുഖ്യ പ്രഭാഷണം നടത്തി. പൊതുപ്രവർത്തകനായ എം.കെ.രാജു ഓണസന്ദേശവും ജയ്സൺ മാത്യു ഷിബു കുര്യൻ,അനു ജോണി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയിലും മറ്റു മേഖലകളിലും കഴിവു തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു. ഓണാഘോഷപരിപാടികളും ഓണ സദ്യയും നടത്തി
Comments
0 comment