കക്കടാശേരി-കാളിയാർ റൂട്ടിൽ കടുംപിടിക്കു സമീപം സ്കൂൾ ബസ്സ് മതിലിലിടിച്ച് കയറി അപകടം.പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ സ്കൂൾ വാഹനമാണ് മതിലിലേക്കു ഇടിച്ചു കയറിയത്. അപകട കാരണം വ്യക്തമല്ല.
റോഡരികിൽ നിന്ന സ്ട്രീറ്റ് ലൈറ്റും ഇടിച്ചു തെറുപ്പിച്ചാണ് വാഹനം മതിലിൽ ഇടിച്ചു നിന്നത്. നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. അവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. പോത്താനിക്കാട് പോലീസും കണ്ട്രോൾ റൂമിലെ പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
Comments
0 comment