പ്രാർത്ഥന മുറി അനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ച് നിർമ്മല കോളേജിലെ വിദ്യാർത്ഥികൾ നടത്തുന്ന സമരം യാഥാത്ഥ്യ ബോധത്തെ മറന്നുകൊണ്ടാണ് . വിദ്യാലയങ്ങളിലും കലാലയങ്ങളിലും എല്ലാം സമയാനുസൃതമായി പ്രാർത്ഥന നടത്തുന്നതിന് പ്രത്യേകിച്ച് വിദ്യാർത്ഥിനികൾക്ക് ഇസ്ലാമിക മത വീക്ഷണത്തിൽ ഇളവുകൾ നൽകപ്പെട്ടിട്ടുള്ളതാണ് എന്നിരിക്കെ പൊതു സമൂഹത്തിൽ ചിത്രത ഉണ്ടാക്കുന്ന ഇത്തരം സമരങ്ങളിൽ നിന്ന് വിദ്യാർഥികൾ വിട്ടുനിൽക്കുകയും പ്രബുദ്ധതയോടെ കൂടി ഉണർന്നു പ്രവർത്തിക്കുകയും ആണ് ചെയ്യേണ്ടത് ഇത്തരത്തിലുള്ള സമര കോലാഹലങ്ങൾ കൊണ്ടെത്തിക്കുന്നത് വലിയ തരത്തിലുള്ള മതസ്പർദ്ധയിലേക്കും വെറുപ്പിന്റെ പ്രചാരണങ്ങളിലേക്കുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. മൂവാറ്റുപുഴ സി എച്ച് മഹലിൽ ചേർന്ന മണ്ഡലം എക്സിക്യൂട്ടീവ് യോഗം പ്രസിഡൻറ് പി എ ആരിഫ് അധ്ക്ഷത വഹിച്ചു ജനറൽ സെക്രട്ടറി കെ എസ് സുലൈമാൻ സ്വാഗതം പറഞ്ഞ യോഗം ജില്ലാ സെക്രട്ടറി ടി എം ഹാഷിം ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ മുഹമ്മദ് ഇയാസ്, സൈഫുദ്ദീൻ ടി എ, സിദ്ദീഖ് എം എസ്, സാലിം മലേക്കുടി, നിസാം തെക്കേക്കര ,ശിഹാബ് എം എം, ശിഹാബ് ഇ എം, മുഹമ്മദ് ഷാ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു
മൂവാറ്റുപുഴ നിർമ്മല കോളേജിൽവിദ്യാർത്ഥിനികളുടെ വിശ്രമമുറിയിൽ പ്രാർത്ഥന നടത്തുന്നതുമായി ബന്ധപ്പെട്ട് അനുമതി നൽകാത്തതിനെ തുടർന്ന് ഉണ്ടായിട്ടുള്ള വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കണം എന്ന് യൂത്ത് ലീഗ് നിയോജകമണ്ടലം കമ്മറ്റി
Comments
0 comment