menu
കല്ലൂർക്കാട് ലൂർദ്ദ് മാതാ ഗ്രോട്ടോയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ തിരുനാളിന് കൊടിയേറി
കല്ലൂർക്കാട് ലൂർദ്ദ് മാതാ ഗ്രോട്ടോയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ തിരുനാളിന് കൊടിയേറി
0
262
views
മൂവാറ്റുപുഴ:

കല്ലൂർക്കാട് ലൂർദ്ദ്മാതാ ഗ്രോട്ടോയിൽ പരിശുദ്ധദൈവമാതാവിൻ്റെ തിരുനാളിന് കൊടിയേറി.കല്ലൂർക്കാട് ലൂർദ്ദ് ഗ്രോട്ടോയിൽ ഇന്ന് മുതൽ11 വരെ തീയതികളിൽ നടക്കുന്ന പരിശുദ്ധ ദൈവമാതാവിൻ്റെ തിരുനാളിന് കൊടിയേറി. വൈകിട്ട് 4 ന് ഗ്രോട്ടോയിൽ വെരി.റവ.മോൺ. വിൻസൻ്റ് നെടുങ്ങാട്ട് കൊടി ഉയർത്തി വി. കുർബാനയും (കുടുംബങ്ങളുടെ മാതാവായ മറിയം ) സന്ദേശവും നൽകി. തുടർന്ന് ഗ്രോട്ടോയിൽ 5:30 ന് ജപമാല ,നൊവേന, ലദീഞ്ഞും, നേർച്ചവിതരണം നടന്നു. ഇടവകവികാരി റവ.ഡോ. മാനുവൽ പിച്ചളക്കാട്ട് . അസി വികാരി  ഫാ. കുര്യൻ കുരീക്കാട്ടിൽ കൈക്കാരായ ജോമിൻ തോമസ് പാലക്കോട്ടിൽ, റോയി മാത്യു കാട്ടാംകോട്ടിൽ എ.യു ചാക്കോ അത്രശ്ശേരിയിൽ എന്നിവർ പങ്കുചേർന്നു. 

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations