കോതമംഗലം: കോതമംഗലം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന് എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് ലഭിച്ച 5 ലക്ഷം രൂപയുടെ കമ്പ്യൂട്ടറുകളുടെയും പ്രൊജക്ടറുകളുടെയും വിതരണ ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു.
സ്കൂൾ മാനേജർ വെരി റവ ഡോ. തോമസ് ചെറുപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിജു ജോസഫ് സ്വാഗതവും അധ്യാപക പ്രതിനിധി ജയിൻ ജോസ് നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ സോജൻ മാത്യു, പിടിഎ പ്രസിഡണ്ട് സജി എ പോൾ, വാർഡ് മെമ്പർ റിൻസ് റോയ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
Comments
0 comment