menu
കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലെ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു.
കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലെ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു.
0
264
views
കുമളി: ഉടുമ്പൻചോല താലൂക്കിലെ ചിന്നക്കനാൽ വില്ലേജിൽ ഉൾപ്പെടുന്ന കൊച്ചി ധനുഷ്കോടി ദേശിയ പാതയിലെ ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

ഇന്ന് രാവിലെ ഏഴു മണിയോടെയാണ്  മണ്ണിടിച്ചിലുണ്ടായത്. 

റോഡിന് സമീപത്തെ മലയിടിഞ്ഞ്  പാറക്കല്ലടക്കം റോഡിൽ പതിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. 

ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മൂന്നാറിലേക്കുള്ള പ്രധാന പാതയാണിത്. ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഇവിടെ റോഡിന്റ വീതി കൂട്ടിയിരുന്നു. 

ഇതിന്റെ ഭാഗമായി പാറപൊട്ടിക്കുകയും മണ്ണ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഗ്യാപ് റോഡിൽ മണ്ണിടിച്ചൽ ആരംഭിച്ചത്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഇവിടെ മണ്ണിടിഞ്ഞിരുന്നു.

ഇതു വഴിയുള്ള ഗതാഗതം  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ ഭരണകൂടം പൂർണമായും നിരോധിച്ചു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations