menu
കൊല്ലം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍ ഇന്നലെ 11.50ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കൊല്ലം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍ ഇന്നലെ 11.50ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
0
200
views
കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍ ഇന്നലെ 11.50ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. താലൂക്ക് ഓഫീസ് ജങ്ഷനില്‍ നിന്ന് പ്രകടനമായി കളക്‌ട്രേറ്റിലെത്തി ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന് രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചു.

. ബിജെപി ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമന്‍, ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു, മകള്‍ ദിയ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. 

11.30ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. റോഡിനിരുവശവും കാത്തുനിന്നവരെ കൃഷ്ണകുമാര്‍ അഭിവാദ്യം ചെയ്തു. പത്രിക സമര്‍പ്പണത്തിനു ശേഷം ബാര്‍ അസോസിയേഷന്‍ ഹാളിലും ക്ലര്‍ക്ക് അസോസിയേഷന്‍ ഹാളിലും എത്തിയ സ്ഥാനാര്‍ത്ഥിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഭാരതീയ അഭിഭാഷക പരിഷത്ത് കൊല്ലം യൂണിറ്റ് പ്രസിഡന്റ് അഡ്വ. ആശ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെ സ്വീകരിച്ചു. 

പത്രികസമര്‍പ്പണത്തിനു ശേഷം പുറത്തിറങ്ങിയ കൃഷ്ണകുമാറിനൊപ്പം സെല്‍ഫി എടുക്കാന്‍ കളക്ടറേറ്റ് ജീവനക്കാരുടെയും വിവിധ ആവശ്യങ്ങള്‍ക്കായി കളക്ടറേറ്റില്‍ എത്തിയവരുടെയും തിരക്കായിരുന്നു. എല്ലാവര്‍ക്കുമൊപ്പം നിന്ന് ചിത്രം എടുത്ത ശേഷമാണ് കൃഷ്ണകുമാര്‍ മടങ്ങിയത്. 

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണത്തിന് കെട്ടി വയ്ക്കാനുള്ള പണം നല്‍കിയത് നെടുമ്പന മുട്ടയ്ക്കാവ് എഎന്‍ കാഷ്യൂ ഫാക്ടറി തൊഴിലാളികളാണ്. കാഷ്യൂ ഫാക്ടറി സന്ദര്‍ശിച്ച സ്ഥാനാര്‍ത്ഥിക്ക് തൊഴിലാളികള്‍ സ്വരൂപിച്ച 25,000 രൂപ കൈമാറുകയായിരുന്നു. 

ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എം.എസ്. ശ്യാംകുമാര്‍, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ജില്ലാ ജനറല്‍ സെക്രട്ടറി എസ്. പ്രശാന്ത്, വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രനാഥ്, ബി. ശ്രീകുമാര്‍, ശശികലറാവു, ബിഡിജെഎസ് ജനറല്‍ സെക്രട്ടറിമാരായ മോനിഷ, സിബു വൈഷ്ണവ് വൈസ് പ്രസിഡന്റുമാരായ ഹരി, പ്രിന്‍സ്, ട്രഷറര്‍ രഞ്ജിത്ത് രവീന്ദ്രന്‍, കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മണികണ്ഠന്‍, എസ്‌ജെഡി ജില്ലാ പ്രസിഡന്റ് സതീഷ് കുമാര്‍, സെക്രട്ടറിമാരായ അഭിലാഷ് സി തോമസ്, അരുണ്‍ മുരളി, വൈസ് പ്രസിഡണ്ട് കുമാര്‍ കടവൂര്‍. ശിവസേന ജില്ലാ പ്രസിഡന്റ് ഷിബു മുതുപിലാക്കാട്, ആര്‍എല്‍ജെപി ജില്ലാ പ്രസിഡന്റ് വിനോദ് ചാത്തന്നൂര്‍, നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി കോഡിനേറ്റര്‍ മാത്ര സുന്ദരേശന്‍, കേരള കോണ്‍ഗ്രസ് (സെക്കുലര്‍) ചെയര്‍മാന്‍ കല്ലടദാസ്, ജില്ലാ പ്രസിഡന്റ് എക്‌സ്‌പെഡിക്ട് ആന്റണി, സെക്രട്ടറി കെ.വി. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations