menu
കോൺഗ്രസിൻെറ പ്രസക്തി ജനങ്ങൾ തിരിച്ചറിയുന്നു-അഡ്വ. എസ് അശോകൻ
കോൺഗ്രസിൻെറ പ്രസക്തി ജനങ്ങൾ തിരിച്ചറിയുന്നു-അഡ്വ. എസ് അശോകൻ
0
156
views
തൊടുപുഴ: ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസക്തി ജനങ്ങൾ തിരിച്ചറിയുന്ന നിർണായക തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ പറഞ്ഞു.

 അഡ്വ. എസ് അശോകൻ പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിൻറെ വൻവിജയം ഉറപ്പാക്കാൻ മുഴുവൻ പ്രവർത്തകരും സുസജ്ജരാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ നിയോജകമണ്ഡലം ചെയർമാൻ ഏ.എം ഹാരിദ് അധ്യക്ഷത വഹിച്ച യോഗത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി, കൺവീനർ പ്രൊ. എം. ജെ. ജേക്കബ്, കെപിസിസി സെക്രട്ടറി എം എൻ ഗോപി, ഡിസിസി പ്രസിഡൻറ് സി.പി. മാത്യു, മുൻ കെപിസിസി സെക്രട്ടറി റോയി കെ. പൗലോസ്,

പ്രൊഫ. ഷീലാ സ്റ്റീഫൻ, ടി.കെ നവാസ്, പി എൻ.സീതി,  എൻ.ഐ.ബെന്നി, അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്, വി.എസ്. അബ്ബാസ്, കൃഷ്ണൻ കണിയാരുകുടി, ടി.ജെ. പീറ്റർ, ജോൺ നെടിയപാല , പി.ജെ. അവിരാ, രാജു ഓടക്കൽ, അഡ്വ. കെ എസ് സിറിയക്, രാജു ജോർജ് മുണ്ടയ്ക്കാട്ട്, എം. മോനിച്ചൻ, ടോമി കാവാലം, തോമസ് മാത്യു കക്കുഴി എന്നിവർ പ്രസംഗിച്ചു.

 

യു.ഡി.എഫ്. സ്ഥാനാർഥി ഡീൻ കുര്യാക്കോസിൻറെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഏപ്രിൽ രണ്ട് നാലു മണിക്ക് തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്ന മഹാസമ്മേളനത്തിൽ  തൊടുപുഴ നിയോജക മണ്ഡലത്തിൽ നിന്നും 5000 പ്രവർത്തകരെ  പങ്കെടുക്കുവാനും യോഗം തീരുമാനിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations