വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.സ്കൂൾ ലോഗോ പ്രകാശനം, ഹരിത മുകുളം പുരസ്കാര വിതരണം, കുട്ടികൾക്കുള്ള പ്രൊഫിഷൻസി അവാർഡുകൾ, എൽ എസ് എസ് വിജയികളെ ആദരിക്കൽ, എൻഡോമെന്റ് വിതരണം, മുൻ ഹെഡ്മിസ്ട്രസ് ഷൈല ടീച്ചറുടെ മകനും,കണ്ണൂർ സ്ക്വാഡ് സിനിമയുടെ തിരക്കഥാകൃത്തുമായ മുഹമ്മദ് ഷാഫിയെ ആദരിക്കൽ, കുട്ടികളുടെ കലാപരിപാടികൾ, എം പി റ്റി എ യുടെ നേതൃത്വത്തിൽ ഗാനമേള, തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. അധ്യാപക പ്രതിനിധി അമ്പിളി എൻ റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം സയ്യിദ്, വാർഡ് മെമ്പർമാരായ ബേസിൽ യോഹന്നാൻ, എയ്ഞ്ചൽ മേരി ജോബി, പി പി കുട്ടൻ, ഷാജി ബസി, കോതമംഗലം എ ഇ ഒ മനോശാന്തി കെ, പി റ്റി എ പ്രസിഡന്റ് എൻ കെ ഷിയാസ്, വൈസ് പ്രസിഡന്റ് ബിജു ജോർജ്, എം പിറ്റി എ പ്രസിഡന്റ് സജിത രാജേന്ദ്രൻ, മുൻ പിടിഎ പ്രസിഡണ്ട് എൻ വി ബിനോയ്, പൂർവ വിദ്യാർത്ഥി പ്രതിനിധി ടി ജി സജീവ്, സ്കൂൾ ലീഡർ കേശവ് കെ ഷിജു, എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രുതി കെ എൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജെൻസാ ഖാദർ കൃതജ്ഞത പറഞ്ഞു.
കോതമംഗലം : കോഴിപ്പിള്ളി ഗവ എൽ പി സ്കൂളിന്റെ 105-)0 മത് വാർഷികവും , സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്റർ ഫ്രാൻസിസ് ജെ പുന്നോലിക്ക് യാത്രയയപ്പ് നൽകി.പൊതുയോഗം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
Comments
0 comment