കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച മാർ ബസേലിയോസ് സിവിൽ സർവീസ് അക്കാദമിയുടെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു
.മാർ ബേസിൽ സ്കൂൾ മാനേജർ കെ. പി ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം സബ് കളക്ടർ പി. വിഷ്ണുരാജ് ഐ എ എസ് മുഖ്യ അതിഥി ആയി.മാർ തോമ ചെറിയ പള്ളി വികാരി ഫാദർ ജോസ് പാർത്തുവയലിൽ , പള്ളി ട്രസ്റ്റീ ബിനോയ് മണ്ണഞ്ചേരി ,മാർ ബേസിൽ ട്രസ്റ്റ് ചെയർമാൻ എം. എസ് എൽദോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു . 200 കുട്ടികളടങ്ങുന്ന പുതിയ ബാച്ചിന് തികച്ചും സൗജന്യമായാണ് മാർ ബസേലിയോസ് സിവിൽ സർവീസ് അക്കാദമി കോച്ചിംഗ് നൽകുന്നത്.ഉദ്ഘാടനത്തിനുശേഷം വിഷ്ണുരാജ് ഐഎഎസ് കുട്ടികളുമായി സംവദിച്ചു
Comments
0 comment