menu
കോതമംഗലം മണ്ഡലത്തിൽ ഓണം ഫെയറിന് തുടക്കമായി .
കോതമംഗലം മണ്ഡലത്തിൽ  ഓണം ഫെയറിന് തുടക്കമായി .
0
90
views
കോതമംഗലം : ഓണത്തോട് അനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങൾ ഗുണഭോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള സപ്ലൈകോ ഓണം ഫെയറിന്റെ താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വാർഡ് കൗൺസിലർമാരായ കെ എ നൗഷാദ് ,റിൻസ് റോയി,സി പി ഐ മണ്ഡലം സെക്രട്ടറി പി ടി ബെന്നി,ഷോപ്പ് മാനേജർ കെ സനീഷ് കുമാർ, മൂവാറ്റുപുഴ സപ്ലൈകോ ജൂനിയർ മാനേജർ സുമി എൻ ജെ, താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ തങ്കച്ചൻ എന്നിവർ പങ്കെടുത്തു .  

ഓണം ഫെയറുകളിലും, എല്ലാ സപ്ലൈകോ വില്പനശാലകളിലും നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ 45% വരെ വിലക്കുറവുണ്ട്‌.

ഫെയറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഉച്ചയ്ക്ക്‌ രണ്ടു മുതല്‍ നാലു വരെ ഡീപ്പ്‌ ഡിസ്കൌണ്ട്‌ അവേഴ്‌സ്‌ പദ്ധതി നടപ്പാക്കുന്നുണ്ട്‌.നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ 50 ശതമാനം വരെ വിലക്കുറവ്‌ ഡീപ്പ്‌ ഡിസ്കൌണ്ട്‌ അവേഴ്‌സില്‍ ലഭിക്കും. സെപ്റ്റംബർ 14 വരെയാണ്‌ സപ്ലൈകോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നത്‌.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations