കോതമംഗലം പാനിപ്രക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. ശനിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. പ്രതിയുടെ ദൃശ്യം ക്ഷേത്രത്തിൽ സ്ഥാപിച്ച സിസി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കോട്ടപ്പടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
മാസങ്ങൾക്കുമുമ്പ് ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടന്നിരുന്നു. പിന്നീടാണ് ക്ഷേത്രത്തിൽ സിസി ടിവി ക്യാമറ സ്ഥാപിച്ചത്. മോഷ്ടാവിനെ ഉടൻ പിടികൂടുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും.
Comments
0 comment