കോതമംഗലം : കോതമംഗലം താലൂക്കിൽ 27 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസ്സൈൻമെന്റ് കമ്മിറ്റി അംഗീകാരം നൽകി.മൂന്ന് വില്ലേ ജുകളിലായിട്ടാണ് 27 പട്ടയ അപേക്ഷകൾക്ക് അംഗീകാരം നൽകിയത്. കുട്ടമ്പുഴ -23 , ഇരമല്ലൂർ- 2, കീരംപാറ -2 എന്നീ മൂന്ന് വില്ലേ ജുകളിയായി 27 പട്ടയ അപേക്ഷകൾക്കാണ് അംഗീകാരം ലഭിച്ചത്
.താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ്‌മാരായ പി എം മജീദ്, കാന്തി വെള്ളക്കയ്യൻ,എൽ ആർ തഹസിൽദാർ കെ എച്ച് നാസർ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ കെ ശിവൻ,എം എസ് എൽദോസ്,എം കെ രാമചന്ദ്രൻ,എൻ സി ചെറിയാൻ,ബേബി പൗലോസ്,ജോയി പൗലോസ് പുല്ലൻ,ആന്റണി പാലക്കുഴി, പി എം സക്കറിയ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Comments
0 comment